ഒടുക്കം ചിരിക്കാം, നിറയുന്ന മിഴിമുനക്കോണിനാൽ, നടുക്കം വരുത്താം, പിടക്കും മനക്കാമ്പതിൽ നോവൊതുക്കാം, നിനക്കും. എനിക്കെന്തു ദീനം, ചിരിക്കാതിരിക്കാൻ, പണിപ്പെട്ടു വാങ്ങി കടം കൊണ്ട നോവ്. മിഴിനീരു വീഴും, ചതിപ്പെട്ടു പോയാൽ, അതിലെന്തു ചേദം, നിനക്കുള്ള മൗനം. നിരക്കാത്തതാണീ കിനാക്കൾ വിതയ്ക്കും, പെരുക്കുന്ന നോവിൻ തുടിക്കുന്ന താളം. പിടക്കുന്ന താളം ഒതുക്കിത്തിമിർക്കാം, അതിലുള്ളുനീറി ചിരിക്കാതിരിക്കാം. ഞാനെൻ്റെ ഭാവം വെടിയുന്നു മെല്ലെ, അറിയാതെ, അറിയാതെ ആടിത്തിമിർക്കാൻ. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear