പുണ്യ മാസത്തിൻ നോമ്പുകാലം റംസാനായ് വന്നു പിറന്നുവല്ലോ പേരേടിൽ കാലവും കർമ്മം തിരയുകിൽ മുറ്റുന്ന സത്യങ്ങൾ നബി വചനം. ഇസ്ലാമിക വിശ്വാസികളിൽ ആത്മീയാനന്ദത്തിൻ്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതമാസം വന്നെത്തി. ക്ഷമയുടെ മാസമാണ് റമദാന്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. 'റമളാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു.' ഈ റമളാൻ നമ്മുടെ പാപങ്ങളെ എല്ലാം കരിച്ചു കളയാനുള്ളതാവട്ടെ. ത്യാഗത്തിന്റെയും, സമർപ്പണത്തിന