ഭാഗം 5 നിയോഗം.. "ആദി...." വൈദേഹി അവനെ പതുക്കെ വിളിച്ചു..... "എന്തെടോ തനിക്കെന്തേലും വേണോ...." ആദി മറുപടിയായി അവളോട് ചോദിച്ചു.... "അത്... ആദി.... " അവളൊന്നു വിക്കി.... "ആദി അത് പിന്നെ നിക്കൊന്നു മുഖമൊക്കെ കഴുകി ഫ്രഷാവണം... കരഞ്ഞതിനാലാവാം കണ്ണൊക്കെ നീറി പുകയുന്ന പോലെ.... ഇയാൾ ന്റെ കൂടെ ഒന്ന് വരോ.... നിക്ക് തനിച്ചു പോവാനൊരു പേടി " അവൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു....