Nojoto: Largest Storytelling Platform

പുനർജന്മം ഹൃദയത്തിൽ പേറിയ നൊമ്പരത്തെ, ചെറു പുഞ്ചി

പുനർജന്മം

ഹൃദയത്തിൽ പേറിയ നൊമ്പരത്തെ,
ചെറു പുഞ്ചിരി ആക്കി ഞാൻ മാറ്റീടവേ,
എൻ മുതുകിൽ തറച്ച ശരങ്ങളെ,
എൻ ശര തല്പമാക്കി ഞാൻ മാറ്റീടവേ.

എൻ ഉള്ളിൽ മരിച്ച എൻ ആത്മാവിനെ,
ഓർമകൾ ശവ മഞ്ചത്തിൽ എടുത്തീടവേ,
അവസാനമായി ഞാൻ ആശിച്ചതെല്ലാം,
എൻ ഓർമകളെ പിന്തുടർന്നീടവേ,

ഉറ്റവനാം എൻ നിഴലും ശുഭയാത്ര ചൊല്ലി നടന്നീടവേ,
കാലചക്രത്തിൻ കൈകളിൽ ചെറു തിരി നാളമായി,
ആരുമേ കാണാതെ ഞാൻ ഒളിപ്പിച്ചു വച്ച,
എൻ നന്മകൾ എൻ ചിതയ്ക് തീയായി,
പുനർജന്മത്തിലേക്ക് എനിക്കുള്ള ചവിട്ടുപടിയായി!
  #secondquote #lifelessons #lifequotes #deathnote #deathoflife #lastwords #finaldestination