ദന്തസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായിട്ടായിരുന്നു പല്ലിന് കമ്പിയിട്ടത്.ഏതോ സിനിമയിൽ ആരോ ചോദിച്ചപ്പോലെ എന്നാണ് കോൺക്രീറ്റ് എന്നെല്ലാരും ചോദിക്കാറുണ്ടായിരുന്നു... അവസാനം കഴിഞ്ഞ ദിവസം കമ്പിയെടുത്തു. വീണ്ടും പഴയ സ്ഥിതിയിൽ ആവാതിരിക്കാൻ ഒറ്റക്കമ്പി ഇടണമെന്ന ഡോക്ടറുടെ ഉപദേശപ്രകാരം ഇന്ന് ക്ലിനിക്കിൽ ചെന്ന് കമ്പിയിട്ടു. ക്ലിനിക്കിൽ നിന്നിറങ്ങി റോഡിലെത്തിയപ്പോൾ ദൂരെ നിന്ന് ഒരു ആംബുലൻസ് വരുന്നത് കണ്ടു. അതെ ഭൂതകാലത്തിന്റ ഓർമ്മകൾ മുന്നിലേക്കിങ്ങനെ കടന്നു വന്നു. അച്ഛൻ അസുഖബാധിതനായി കിടന്ന നാളുകളിൽ അച്ഛന്റെ വേദനയിൽ ആശ്വാസമേകാൻ വ്യാഴാഴ്ച്ചകളിൽ വന്ന പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ്. അവസാന ഘട്ടത്തിൽ അന്നൊരു ദിവസം പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സിസ്റ്റർ വാതിലടച്ച് അച്ഛനോട് എന്തോ പറഞ്ഞു. അവർ പോയതിന് ശേഷം ഞാൻ ചോദിച്ചു. "അച്ഛാ സിസ്റ്റർ എന്താ പറഞ്ഞത് " അച്ഛനൊന്നുമില്ലെന്ന് പറഞ്ഞ് തലയാട്ടി.. അച്ഛൻ വിടപറഞ്ഞ് 5 വർഷമായെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതുപ്പോലെ മുന്നിൽ തെളിഞ്ഞു വന്നപ്പോൾ അറിയാതെ കണ്ണീർ പൂക്കൾ പൊഴിഞ്ഞു വീണു. മറന്നെന്ന് നമ്മൾ കരുതിയ പലതും മനസിന്റെ കോണിലെവിടെയോ ഒളിച്ചിരിപ്പുണ്ട്. ചില കാഴ്ച്ചകൾ അല്ലെങ്കിൽ ഒരു സാഹചര്യം അതു മതി മറന്നു പോയ ഓർമ്മകൾ എന്ന് കരുതിയവ മനസ്സിന്റെ മറ നീക്കി പുറത്ത് വരാൻ... ഓർമ്മകൾക്ക് മരണമില്ലല്ലോ... അല്ലേ... ആ രഹസ്യം എന്തായിരുന്നു... അറിയില്ല... ഇന്ന് നടന്ന യഥാർത്ഥ സംഭവം ഓർമ്മകൾക്ക് മരണമില്ല 😔അതിങ്ങനെ പിന്തുടരും Special Thanks Asha SS #Poke എഴുതുവാൻ വാക്കുകൾക്ക് ക്ഷാമം.. അനുഭവങ്ങൾ അത്ര മാത്രം