Nojoto: Largest Storytelling Platform

പ്രവാസി ഒരു പാടുസ്വപ്നങ്ങൾ

                      പ്രവാസി

ഒരു പാടുസ്വപ്നങ്ങൾ തോളിലേറ്റി
കടലും കടന്നൊരുയാത്ര പോയി

കല്യാണമില്ലയാഘോഷങ്ങളില്ല
പണിയോടുപണിയെന്ന ചിന്ത മാത്രം

അരിമണി ചേർത്തു വെയ്ക്കുമുറുമ്പിനെ
പ്പോലവർ
സ്വപ്നങ്ങളെയെല്ലം ചേർത്ത വച്ചു

ഭാരം വലിക്കുന്ന വണ്ടിക്കാളയെപ്പോൽ
നാട്ടിലൊന്നുമറിയിക്കാതെ തള്ളിനീക്കി

ഒരു വേള അച്ഛനുമമ്മയും ജീവന്റെ പാതിയും അറിയാത്ത സത്യമിതൊന്നു മാത്രം

ഒരു പോക്കു പോയാൽ വർഷാന്തരങ്ങൾ
ഉററവരെ കാണാൻ മനം പൊരിഞ്ഞോർ

പിരിയുമ്പോൾ ഒരു നോക്കു കാണുവാൻ പോലും
വിധിയ്ക്കപ്പെടാത്തവരാണു പ്രവാസികൾ

കാലം കഴിഞ്ഞപ്പോൾവയ്യാത്ത കാലത്ത്
ആർക്കുമേ വേണ്ടാത്ത ജന്മമായി..! തീരുവോർ

എല്ലാം പ്രിയമെന്ന് ചിന്തിയ്ക്കും പാതിക്കും
മക്കൾക്കുമായി പകുത്തുവെച്ചോരവർ

നല്ല കാലങ്ങൾ അന്യമാം ദേശത്ത്
ഉഴറും മനസ്സോടെ കാലം കഴിച്ചവർ

നാട്ടിലേയ്ക്കല്ലാംകൊടുത്തതിൻ ശേഷം
വെറുംകയ്യാൽ വന്നെത്തും പഥികരവർ

അത്തറിൽ മണമുള്ള പഴയ ഉടുപ്പുകൾ
നോക്കി നെടുവീർപ്പയച്ചിടുന്നോർ

തിരിച്ചെത്തും കാലത്ത് ചിന്തിച്ചിരിപ്പവർ എല്ലാം നിറമില്ലാ സ്വപ്നങ്ങൾ മാത്രമായ്

പലനാളായ് കണ്ട കിനാവുകളെല്ലാം
സത്യത്തിൽ പൊയ്മുഖമായിരുന്നോ ?

                      രജനി ആചാരി

©Rajani Govindan Achari
  #GuzartiZinda #gi