Nojoto: Largest Storytelling Platform
ananyachandra9371
  • 39Stories
  • 83Followers
  • 299Love
    14.8KViews

Ananya Chandra

  • Popular
  • Latest
  • Video
20106030af1a2343c279c7245278abf4

Ananya Chandra

ജീവിതത്തെ പലപ്പോഴും മനോഹരം ആക്കുന്നത് അപ്രതീക്ഷിത സൗഹൃദങ്ങൾ ആണ്. എവിടെ നിന്നോ വന്നു നാം പോലും അറിയാതെ പ്രിയമുള്ളതാകുന്ന ചിലർ... #Importance_of_friends
20106030af1a2343c279c7245278abf4

Ananya Chandra

നമുക്ക് ഒരു കാവ്യം എഴുതണം...
ആരും ഇന്നുവരെ കാണാത്ത, എന്നാൽ എല്ലാരും കാണാൻ കൊതിക്കുന്ന ഒരു  കാവ്യം...എന്റെയും നിന്റെയും അല്ല,മറിച്ച് നമ്മുടെ സ്വപ്നങ്ങൾ,നമ്മുടെ മോഹങ്ങൾ എല്ലാം നിറച്ച് ഒരു എഴുത്ത് കൂട്ട്.അതിനു ഒടുവിൽ ഇങ്ങനെ എഴുതി ചേർക്കണം. ആണും പെണ്ണും ചേർന്നാൽ പ്രണയം മാത്രമല്ല,സൗഹൃദ കഥകളും പിറക്കും എന്ന്... #friends
20106030af1a2343c279c7245278abf4

Ananya Chandra

നീ പുറത്ത് വരാൻ കൊതിച്ചു വയ്ക്കുന്ന ഓരോ ചുവടിലും നിനക്ക് നേരിടേണ്ടി വരുക ആയിരം ഇരുട്ട് മൂടിയ പാതകൾ ആണ്.പക്ഷേ ആ പാതകളിൽ നീ പോലും അറിയാതെ ദൈവം തീർക്കുന്ന ഒരു വലയം ഉണ്ടാകും നിനക്ക് ചുറ്റും. ആ വലയം നിന്റെ വഴി വിളക്ക് ആകും. പാത അവസാനിക്കുന്നിടത്ത് നീ യഥാർത്ഥ വെളിച്ചം കണ്ടെത്തും.. #Hope
20106030af1a2343c279c7245278abf4

Ananya Chandra

നിന്റെ പാത പിന്തുടർന്ന് തളർന്നു ഞാൻ...
ഇനി ഞാൻ എന്റെ വഴിയേ നീങ്ങട്ടേ...
ഏക എങ്കിലും ഈ വഴി എനിക്ക് 
ആനന്ദം നൽകും...
കാരണം ഈ വഴിയിൽ എന്റെ തേരാളി ഞാൻ തന്നെ ആണ്.... #footsteps
20106030af1a2343c279c7245278abf4

Ananya Chandra

ഭയം എന്നതിന് നിന്നെ തളർത്താൻ കഴിയില്ല.
കാരണം ആ ഭയം നിന്റെ കണ്ണിലെ അഗ്നിക്ക് മുന്നിൽ ഒന്നുമല്ല... #Life
20106030af1a2343c279c7245278abf4

Ananya Chandra

ഈ സമയവും കടന്നു പോകും എന്ന് വീമ്പ് ഇളക്കുന്ന മനുഷ്യർ, ഇടയ്ക്കു എങ്കിലും കൊതിച്ചു പോകാറുണ്ട് ചില നേരങ്ങൾ കടന്നു പോകാതെ ഇരുന്നെങ്കിൽ എന്ന്... #Hope
20106030af1a2343c279c7245278abf4

Ananya Chandra

ഇത് ഒരു കാത്തിരിപ്പാണ്..
ചുണ്ടിൽ പുഞ്ചിരിയും നെഞ്ചില് പ്രതീക്ഷകളുമായി ഉണരുന്ന പുലരിക്ക് ആയുള്ള കാത്തിരിപ്പ്... #Morning
20106030af1a2343c279c7245278abf4

Ananya Chandra

നാം പറയാൻ മറന്ന വാക്കുകളിൽ ഒപ്പം 
ഉണ്ടാകും എന്ന മറുപടിയും മറന്നു വെച്ചു... #alone
20106030af1a2343c279c7245278abf4

Ananya Chandra

Dil നീ ഒരു  മഴ ആയി പെയ്യുന്ന നാളിൽ,
നിൻ പ്രാണൻ ആയ മഴത്തുള്ളി ആകാൻ മോഹം.
നീ കുളിരാകും നാളിൽ, ഒരു മഞ്ഞു കണം ആകാൻ മോഹം.
നീ ഒരു  മരമായി തളിർക്കുന്ന നാളിൽ നിന്നിലെ ഒരു കൊഴിയാത്ത ഇല ആകാൻ മോഹം.
നീ ഒരു ഓർമ ആകും നാൾ , ആ ഓർമകുടീരത്തിൻ അലങ്കാരമായി നിന്റെ 
നെഞ്ചിലെ പൂവാകാൻ മോഹം.

20106030af1a2343c279c7245278abf4

Ananya Chandra

സ്നേഹവും യുക്തിയും തൂക്കി നോക്കിയപ്പോ സ്നേഹത്തിന് കനം ഏറിയത് കൊണ്ടാകാം പലപ്പോഴും യുക്തി മറന്ന് സ്നേഹത്തിൽ ഓരോന്ന്  പ്രവർത്തിച്ചു പോകുന്നത്... #Heart
loader
Home
Explore
Events
Notification
Profile