❣️ഈ ലോകം എത്ര വലുതാണ് ....
അല്ലെങ്കിൽ നാം കണ്ടുമുട്ടുവാൻ ഇത്രയും... ഇത്രയും വൈകുമായിരുന്നോ
വിഷാദമോ , ഗദ്ഗദമോ, വിമ്മിഷ്ടമോ വേദനയോ.........
അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ അവനെ കീഴടക്കി.❣️
കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തിരിക്കില്ലല്ലോ ... #ശാരിലാലു#നുറുങ്ങുകൾ
"യാമീ ...."
ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു.
"യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു.
"നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "
#ചെറുകഥ#yqmalayali#ശാരിലാലു#നുറുങ്ങുകൾ#യാമി
ꜱʜᴀʀɪ ʟᴀʟᴜ
നേരം വല്ലാതിരുണ്ടു.
ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു..
അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും .
കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........
വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം.
ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?
#ചെറുകഥ#yqmalayali#yqmalayalamquotes#ശാരിലാലു#നുറുങ്ങുകൾ#യാമി