Find the Best KhaamoshAw Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about mohbbt name he kiska suru kha se hoti he shayari video download hd kre, kha chale gye tum shayri in hindi 0, kha as a name, please babu kha ho hdvidz status ek msg karo 0, khÄÌdati sanskrit meaning in hindi,
Rajani Govindan Achari
കവിതന്ന സൗഹൃദം 🌹🌹🌹🌹🌹🌹🌹🌹 എനിയ്ക്കെന്റെ കവിതകൾ കൂട്ടുകാരി എന്നതിലുപരി എന്റെ ജീവനായിരുന്നു എപ്പോഴും എന്നോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്നവൾ എന്റെ തൂലികത്തുമ്പിലൂടെ ഒഴുകിവരുന്ന അക്ഷരങ്ങളിൽ ജീവനെ കുടിയിരുത്തിയിരുന്നു. നിറമില്ലാത്ത മഷിക്കുപ്പിയിൽ നാര് കൊഴിഞ്ഞ തൂലിക മുക്കി എഴുതിയ നിറമുള്ള കുറെ കവിതകൾ മനോഹരങ്ങളായ പദങ്ങളാൽ അലങ്കരിച്ച സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തിയ ജീവിതത്തിന്റെ വർണ്ണങ്ങൾ പൂമാല ചാർത്തിയ കുഞ്ഞുകുഞ്ഞു കവിതകൾ ! മധുരമൂറുന്ന വാക്കുകളാൽ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ പ്രിയ കളിക്കൂട്ടുകാരി അവളാണെന്റെ കവിത എനിയ്ക്ക് മോഹങ്ങൾ നൽകിയതും ആ മോഹങ്ങളിൽ നൂൽ കെട്ടി അനന്തമായ ആകാശത്ത് ഉയരങ്ങളിലേയ്ക്ക് പറത്തിയതുംകവിയെന്ന സൗഹൃദമായിരുന്നു. ആ സൗഹൃദങ്ങളിൽ നിന്നാണ് ഞാൻ എഴുത്തിന്റെ ലോകത്ത് പിച്ചവെച്ചു നടക്കാൻ പഠിച്ചത്. ആ കാലടിപ്പാടുകൾ എന്നുമെനിയ്ക്ക് തുണയായിട്ടേയുള്ളൂ ആ സൗഹൃദങ്ങളിൽ ഞാൻ സന്തുഷ്ടയാണ്. അവിടെകൂടി ഞാൻ തൂലികയും കയ്യിലേന്തി ഞാൻ മോഹമെന്ന കവിതയുടെ മടിയിൽ തല വെച്ച് എല്ലാം മറന്ന് മയങ്ങട്ടെ അങ്ങനെ ........അങ്ങനെ........ അങ്ങനെ രജനി ഗോവിന്ദ് ©Rajani Govindan Achari #KhaamoshAw #aaz
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited